തിരുവനന്തപുരം: ഡോണ്‍ ബോസ്കോ ഡ്രീം (ഡ്രഗ് റീഹാബിലിറ്റേഷന്‍, എഡ്യുകേഷന് ആന്‍ഡ് മെന്ററിംഗ്) പദ്ധതിയുടെ രണ്ടാംഘട്ടമായ ഡ്രീം രണ്ടാംഘട്ടം മാനാക്കാട്ടെ ഡോണ്‍ ബോസ്കോ വീടില് ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ വീട് റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കലമ്പാടന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം സിസിലി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കവിത റാണി സന്ദേശം നല്കി. സിഡബ്യുസി ചെയര്മാന് ഡോ. മോഹന്‍രാജ് ലോഗോ പ്രകാശനം ചെയ്തു. ഡ്രീം സ്റ്റേറ്റ് ഡയറക്ടറും ഡോണ്‍ ബോസ്കോ വീട് ഡയറക്ടറുമായ ഫാ. പി.ഡി. തോമസ്, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. ഗ്രീഷ്മ ജോസഫ്, ഡിബി സദനം ഡയറക്ടര്‍ ഫാ. ഫിലിപ്പ് പരകാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.